ജയറാം

 
Kerala

"രണ്ട് ചോദ്യം ചോദിച്ചു, ഊണും ക‌ഴിച്ചു"; ഇഡി ചോദ്യം ചെയ്യലിനെക്കുറിച്ച് ജയറാം

അറിയാവുന്ന കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയെന്ന് പറഞ്ഞ ജയറാം ഇഡി ചോദ്യങ്ങൾ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയില്ല.

നീതു ചന്ദ്രൻ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിക്കു മുൻപിൽ മൊഴി നൽകി നടൻ ജയറാം. മൂന്നര മണിക്കൂറോളമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യൽ നീണ്ടത്. അറിയാവുന്ന കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയെന്ന് പറഞ്ഞ ജയറാം ഇഡി ചോദ്യങ്ങൾ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയില്ല. തന്നോട് ഇനിയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം വ്യക്തമാക്കി. വെറുതേ രണ്ടു ചോദ്യം ചോദിച്ചു, ഊണും കഴിച്ചു പിരിഞ്ഞു എന്നാണ് ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. ഹൈദരാബാദ് സിനിമാ ഷൂട്ടിങ്ങിനു വേണ്ടി പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പൂജയിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ജയറാമിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചത്.

എന്നാൽ കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി തന്നെ ക്ഷണിക്കാറുണ്ടെന്നും അതു പോലെയായിരുന്നു പോറ്റിക്കൊപ്പമുള്ള പൂജയെന്നും ജയറാം വ്യക്തമാക്കി. അമ്പത് വർഷമായി ശബരിമലയിൽ പോകുന്ന.യാളാണ് താൻ. കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതേ വിടുമോ എന്നും ജയറാം ചോദിച്ചു.

കോഴിക്കോട് 9 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

സൈബർ ആക്രമണം നേരിടുന്നു, സ്ത്രീയെന്ന പരിഗണന പോലും ലഭിച്ചില്ല; പരാതി നൽകി നടി ലക്ഷ്മി പ്രിയ

"സൗജന്യ യാത്ര ആളെ പറ്റിക്കുന്ന പരിപാടി"; ബഹിഷ്കരിക്കുമെന്ന് സിപിഎം

ഫോർമാലിൻ കുത്തിവച്ചതിനു പിന്നാലെ കുട്ടി മരിച്ചു; നഴ്സുമാർക്കെതിരേ കേസ്

ലോകകപ്പിൽ സ്കോട്ട്‌ലൻഡിന്‍റെ ആവേശകരമായ തിരിച്ചുവരവ്; ഹെയ്തിക്കെതിരേ ഏകപക്ഷീയ വിജയം