

ലക്ഷ്മി പ്രിയ
കൊച്ചി: നടി അൻസിബ ഹസനുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ താൻ സമൂഹമാധ‍്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി ലക്ഷ്മി പ്രിയ. ഇതേത്തുടർന്ന് നടി കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസിൽ പരാതി നൽകി.
അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് എത്തിയതിനു പിന്നാലെയാണ് തനിക്കെതിരേ സൈബർ ആക്രമണം ശക്തമായതെന്നാണ് ലക്ഷ്മി പ്രിയയുടെ പരാതിയിൽ പറയുന്നത്. സ്ത്രീയെന്ന നിലയ്ക്കുള്ള പരിഗണന പോലും ലഭിച്ചില്ലെന്നും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് പറഞ്ഞാണ് പരാതി നൽകിയതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.