ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ച് കലക്‌റ്റർ ഉത്തരവിറക്കി
തൊടുപുഴ: ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ച് ജില്ലാ കലക്റ്റർ ഉത്തരവിറക്കി. അനധികൃതമായി നടത്തിയ ഓഫ് റോഡ് സഫാരിക്കിടെ ജീപ്പ് മറിഞ്ഞ് മൂന്നാറിൽ ഒരു വിനോദ സഞ്ചാരി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിച്ച ശേഷം ജീപ്പ് സഫാരി പുനസ്ഥാപിക്കുന്നതായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിന്‍റെ ഭാഗമായി ഓരോ സ്ഥലങ്ങളിലും ദൗത്യ സംഘത്തെ നിയോഗിക്കും. ശേഷം ജൂലൈ 10 ഓടെ ഇവർ കലക്‌റ്റർക്ക് റിപ്പോർട്ട് സമർപ്പിക്കണം. തുടർന്നാവും വിഷയത്തിൽ കലക്റ്റർ അന്തിയ തീരുമാനമെടുക്കുക.
നിരോധനം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും. ഇതിനൊപ്പം പൊലീസും മോട്ടോർ വാഹന വകുപ്പ് കേസെടുക്കുന്നതായിരിക്കും.