മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു

 
Kerala

മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു

സിനഗോഗിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സന്ദർശകരെ പ്രവേശിപ്പിക്കരുതെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയർ നൽകിയ റിപ്പോർട്ട് അവഗണിച്ചതായി ആരോപണമുണ്ട്

Namitha Mohanan

തൃശൂർ: മാളയിൽ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടത്തിന് തൊട്ടുമുൻപു വരെ സിനഗോഗിൽ സന്ദർശകരുണ്ടായിരുന്നു. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല.

അതേസമയം, സിനഗോഗിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സന്ദർശകരെ പ്രവേശിപ്പിക്കരുതെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയർ നൽകിയ റിപ്പോർട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണം ഉയരുന്നുണ്ട്.

1930ൽ നിർമിക്കപ്പെട്ടെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധകാലത്ത് ടിപ്പു സുൽത്താന്‍റെ സൈന്യത്തിന്‍റെ ആക്രമണം നേരിട്ടതായാണ് ചരിത്രം. തുടർന്ന് മാളയിലെ ജൂത സമൂഹം ഇസ്രയേലിലേക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. നിലവില്‍ ഈ കെട്ടിടം ടൂറിസം വകുപ്പിന്‍റെ കീഴിലാണ്.

ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങൾ ഫലിച്ചില്ല; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് തോൽവി

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി