K Surendran  File Image
Kerala

സുൽത്താൻ ബത്തേരിയല്ല 'ഗണപതി വട്ടം'; പേരുമാറ്റൽ അനിവാര്യമെന്ന് കെ. സുരേന്ദ്രൻ

വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചതാണ്

Namitha Mohanan

കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത് എല്ലാവർക്കും അറിയാം. താനിത് ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

"കാർഷിക മേഖലയിൽ എഐയും ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണം": കെ.സി. വേണുഗോപാൽ

സ്വന്തം നാട്ടിലും രക്ഷയില്ല; ന‍്യൂസിലൻഡിനെതിരേ നിരാശപ്പെടുത്തി സഞ്ജു

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ പ്രത‍്യേക സംഘം അന്വേഷിക്കും, ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല