അമിത വൈദ്യുതി പ്രവാഹം; ആലപ്പുഴയിലെ 40 ഓളം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു

 
Kerala

അമിത വൈദ്യുതി പ്രവാഹം; ആലപ്പുഴയിലെ 40 ഓളം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു

എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ടിവി, സിസിടിവി, മിക്സി, ബൾബുകൾ, കമ്പ്യൂട്ടറുകൾ, മോട്ടർ തുടങ്ങിയ ഇലട്രിക് ഉപകരണങ്ങളാണ് തീപിടിച്ച് നശിച്ചത്

കലവൂർ: കെഎസ്ഇബിയുടെ വൈദ്യുതി വിതരണകമ്പികളിൽ നിന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ 40 ഓളം വീടുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള വീടുകളിലേക്കാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ അമിതമായ വൈദ്യുതിപ്രവാഹമുണ്ടായത്.

എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ടിവി, സിസിടിവി, മിക്സി, ബൾബുകൾ, കമ്പ്യൂട്ടറുകൾ, മോട്ടർ തുടങ്ങിയ ഇലട്രിക് ഉപകരണങ്ങളാണ് തീപിടിച്ച് നശിച്ചത്. ബ്ലോക്ക് ഓഫീസ് ട്രാൻസ്ഫോർമറിൽനിന്നു പോകുന്ന ത്രീ ഫേസ് ലൈനിലെ ന്യൂട്രൽ തകരാറായതാണ് അമിതമായി വൈദ്യുതി പ്രവാഹത്തിനിടയാക്കിയതെന്നും പരാതി ശ്രദ്ധയിൽപ്പെട്ടിനു പിന്നാലെ പരിഹരിച്ചതായും കെഎസ്ഇബി അറിയിച്ചു.

ജനമനവീഥിയിൽ വിഎസ്

ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനത്തിന് തീപിടിച്ചു

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ നിയമം ലംഘിച്ചാൽ ഇരട്ടി പിഴ | Video

ഉപരാഷ്‌ട്രപതിയുടെ രാജിക്കു കാരണം അനാരോഗ്യമല്ലെന്നു റിപ്പോർട്ട്

വി.എസിനെ അധിക്ഷേപിച്ച അധ്യാപകൻ അറസ്റ്റിൽ