കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17 വിദ്യാർഥികൾക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം
തിരുവനന്തപുരം: കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരുക്ക്. തൃശൂർ കൊടകര സഹൃദയ കോളെജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്ക് പുറപ്പെട്ട എംബിഎ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നാവായിക്കുളം യെദുക്കാട് വച്ചായിരുന്നു അപകടം. ഒരു വിദ്യാർഥിയുടെയും അസിസ്റ്റന്‍റ് പ്രൊഫസറുടെയും നില ഗുരുതരമാണ്.
ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 42 വിദ്യാർഥികളും മൂന്ന് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്.
ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങറൾ നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്‍റെ ടയർ മണ്ണിൽ പുതഞ്ഞ് മറിയുകയായിരുന്നു.