veena vijayan 
Kerala

എക്സാലോജിക്കുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ പരിഗണിക്കാനൊരുങ്ങി കേരള, കര്‍ണാടക ഹൈക്കോടതികൾ

സ്റ്റേയ്ക്കു പുറമേകേസ് റദ്ദാക്കണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായ വീണ വിജയനും അവർ ഡയറക്റ്ററായ എക്‌സാലോജിക് കമ്പനിക്കും തിങ്കളാഴ്ച നിർണായകം. എസ്എഫ്ഐഒ അന്വേഷണത്തിൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഹര്‍ജികള്‍ ഈ ദിവസം കേരള, കര്‍ണാടക ഹൈക്കോടതികളില്‍ ഏതാണ്ട് ഒരേസമയം പരിഗണിക്കും. മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേയ്ക്കു പുറമേകേസ് റദ്ദാക്കണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്.

സിഎംആര്‍എലും എക്സാലോജിക്കുമായുള്ള ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതിയുo തിങ്കളാഴ്ച പരിഗണിക്കും.

മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി നല്‍കിയ അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. സിഎംആർഎലും വീണ ഡയറക്റ്ററായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കെഎസ്ഐഡിസിയോട് എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടത്. കെഎസ്ഐഡിസിക്ക് സിഎംആർഎല്ലില്‍ 13.4% ഓഹരി പങ്കാളിത്തമാണ് ഉള്ളത്.

അച്ഛനില്ലാത്ത ആദ്യ ഓണം: കുറിപ്പുമായി വിഎസിന്‍റെ മകൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീം പ്രഖ‍്യാപിച്ചു

ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു

രണ്ട് ഇന്ത്യൻ ബിയറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരം