കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി
file image
നീലേശ്വരം: കെഎസ്ആർടിസി പ്രിയദർശിനി ബസിന്‍റെ ടയർ പെട്ടിത്തെറിച്ച് അപകടം. പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ എല്ലുകൾക്ക് പൊട്ടൽ വീണു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് പരുക്കേറ്റത്.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്തു എത്തിയപ്പോഴായിരുന്നു അപകടം. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോം തകർന്നു. ടയറിന് മുകളിലെ സീറ്റിലായിരുന്നു കുഞ്ഞായിഷ ഇരുന്നിരുന്നത്.
എല്ല് പുറത്തേക്കുതള്ളിയനിലയിൽ കെഎസ്ആർടിസി ജീവനക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയയാക്കി. സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.