ഫാത്തിമത്ത് സുബൈദ

 
Kerala

'വീട്ടിലേക്ക് പോയാൽ തിരിച്ചുവരേണ്ട'; ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ

വീട്ടുകാരുടെ മുന്നിൽ വച്ചാണ് യുവതി ആസിഡ് കുടിച്ചത്

Manju Soman

കാസർകോട്: കുടുംബവഴക്കിനെ തുടർന്ന് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചർലക്കുട സ്വദേശി ഫാത്തിമത്ത് സുബൈദയാണ് മരിച്ചത്. വീട്ടുകാരുടെ മുന്നിൽ വച്ചാണ് യുവതി ആസിഡ് കുടിച്ചത്. വീട്ടുകാരുടെ പരാതിയുടെ ഫാത്തിമത്തിന്‍റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാനായി മാതാപിതാക്കൾ ഭർതൃവീട്ടിൽ എത്തിയിരുന്നു. വീട്ടിലേക്ക് പോയാൽ ഇനി തിരിച്ചുവരേണ്ടെന്ന് ഭർത്താവ് പറഞ്ഞതായി പറയപ്പെടുന്നു. അതിനു പിന്നാലെയാണ് വീട്ടിൽ സൂക്ഷിച്ച ആസിഡ് ഫാത്തിമത്ത് കുടിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവും കുടുംബവും ഫാത്തിമത്തിനെ പീഡിപ്പിച്ചിരുന്നു എന്നു കാട്ടി വീട്ടുകാർ വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.

മഴ ലഭിക്കുന്നത് ആശ്വാസം; വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

'വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്‍റെ ചുമതല'; മുഖ‍്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ

കള്ളാടി ദുരന്തമേഖല സന്ദർശിക്കാനൊരുങ്ങി പിണറായി വിജയൻ

അതിതീവ്ര മഴ; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതായി ആരോപണം; വിമർശനവുമായി രാഹുൽ ഗാന്ധി