ആദിശേഖർ, പ്രിയരഞ്ജൻ

 
Kerala

15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ പ്രതി കുറ്റകാരനെന്ന് കോടതി

തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് കണ്ടെത്തൽ

തിരുവനന്തപുരം: ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ‍്യം ചെയ്തതിന് 15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ പൂവച്ചാൽ സ്വദേശി പ്രിയരഞ്ജൻ കുറ്റകാരനെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് കണ്ടെത്തൽ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിയുടെ ശിക്ഷ പ്രഖ‍്യാപിക്കും. 2023 ഓഗസ്റ്റ് 30ന് ആയിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പ്രതിയായ പ്രിയരഞ്ജൻ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് 15 കാരനായ ആദിശേഖർ ചോദ‍്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ‍്യത്തിൽ ആദിശേഖറിനെ കാറിടിച്ച് കൊന്നുവെന്നാണ് കേസ്.

സംഭവം അപകടമരണമെന്നാണ് ആദ‍്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ‍്യങ്ങളാണ് നിർണായക തെളിവായത്. തുടർന്ന് നരഹത‍്യക്കുറ്റം ചുമത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു