ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോഡ് ബോണസ്
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്. ഓണത്തിന് ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ലഭിക്കും.
എക്സൈസ് മന്ത്രി യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കടകളിലേയും ഹെഡ്ക്വാട്ടേഴ്സിലേയും ക്ലിനീങ് സ്റ്റാഫിനും എപ്ലോയ്മെന്‍റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.