നിർണായക ഇടപെടൽ; രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം

 
Image by frimufilms on Freepik
Kerala

നിർണായക ഇടപെടൽ; രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനായി അനുമതി നൽകും

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താൻ തീരുമാനമായി. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിൽ മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേര്‍ന്ന യോ​ഗത്തിലാണ് തീരുമാനം.

നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധന്‍റെ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനുള്ള അനുമതി നൽകും. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകുക.

ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നൽകാനും തീരുമാനമായി. ഇതോടൊപ്പം, ഓഗസ്റ്റിൽ തെരുവുനായ്ക്കൾക്കും സെപ്റ്റംബറിൽ വളർത്തുനായ്ക്കൾക്കും വാക്സിനേഷനും ലൈസൻസും എടുക്കാനുള്ള ക്യാംപുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ഓണത്തിന് വിറ്റത് 842 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം, മരിച്ചത് വയനാട് സ്വദേശി

അച്ഛനില്ലാത്ത ആദ്യ ഓണം: കുറിപ്പുമായി വിഎസിന്‍റെ മകൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീം പ്രഖ‍്യാപിച്ചു