കൊച്ചി: മസാല ബോണ്ട് അഴിമതിക്കേസില്‍ ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേയെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതി പറഞ്ഞു. മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരായി കിഫ്ബിയുടെയും തോമസ് ഐസക്കിന്‍റെയും ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. തുടർന്ന് തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് ഐസക് അറിയിച്ചു.
കേസില്‍ തോമസ് ഐസക്കിനെതിരെ ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുമല്ലോയെന്നും കോടതി ചോദിച്ചു. ഇത് ഒരു നിര്‍ദേശം മാത്രമാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, മസാലബോണ്ട് ഇടപാടിൽ 2 സമൻസാണ് ലഭിച്ചതെന്ന് കിഫ്ബിക്ക് കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശത്തിൽ കക്ഷികൾക്ക് തൃപ്തി ഇല്ലെങ്കിൽ മെറിറ്റിൽ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.