മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

 
Kerala

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കടലാക്രമണത്തിനു മുന്നറിയിപ്പ്

Ardra Gopakumar

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുള്ളത്. ഇതുമൂലം എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ 4 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഉള്ളത്. തിങ്കളാഴ്ചയും ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.

കൂടാതെ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യെലോ അലർട്ടുമുണ്ട്. ഇതോടൊപ്പം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും മുന്നറിയിപ്പുണ്ട്.

ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിസിഡിഎ; ഓഫിസ് മുറി പൂട്ടി, കളി പ്രതിസന്ധിയിൽ

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മികച്ച കലക്റ്റർ അര്‍ജുന്‍ പാണ്ഡ്യന്‍, മികച്ച കലക്റ്ററേറ്റ് തിരുവനന്തപുരം; റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ഓപ്പറേഷൻ മ്യാവൂ' പൂർത്തിയായില്ല; മെട്രൊ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നിർത്തി വച്ചു

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി