ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല  Representative image
Kerala

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല

വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 04) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. അതേസമയം, ഇന്ന് ഒരു ജില്ലകളിലും മുന്നറിയിപ്പില്ല.

വടക്കന്‍ കേരള തീരത്തെ ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായി. എന്നാൽ വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കില്ല.

അടുത്ത 3 മണിക്കൂറിൽ (7am- 10am) കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

ബൈക്ക് അപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; നിരക്കറിയാം!