സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ

 

file image

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലർട്ടാണ്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലർട്ടാണ്. ബാക്കി 10 ജില്ലകളിലും (കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട) യെലോ അലർട്ടാണ്.

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി