സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ; തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകി സംസ്ഥാന സർക്കാർ

 
Kerala

സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ; തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകി സംസ്ഥാന സർക്കാർ

സ്ത്രീ സുരക്ഷാ പെൻഷൻ‌ പദ്ധതിയുടേതെന്ന പേരിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജമാണ്

Namitha Mohanan

തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീകം പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ.

സ്ത്രീ സുരക്ഷാ പെൻഷൻ‌ പദ്ധതിയുടേതെന്ന പേരിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജമാണെന്നും സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതി ലഭിച്ചതിനു പിന്നാലെയാണ് സര്‍ക്കാർ വിശദീകരണം നൽകിയത്.

മറ്റൊരു ധനസഹായവും ലഭിക്കാത്ത സാധാരണക്കാരായ 35 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം.

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്; അതിജീവിതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി പൊലീസ് നിഗമനം

ഒളിജീവിതം ആഡംബര വില്ലയിൽ, സഹായം നൽകിയത് അഭിഭാഷക; രാഹുലിന് പിന്നാലെ പൊലീസ്, പക്ഷേ പിടിക്കാനാവുന്നില്ല!

നാലാം ദിവസവും യാത്രക്കാരെ വലച്ച് ഇൻഡിഗോ; വെള്ളിയാഴ്ച മാത്രം 225 വിമാനങ്ങൾ റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും