Representative image 
Kerala

കടയടപ്പ് സമരം നാളെ; സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വിമത വിഭാഗം

ക​ട​യ​ട​പ്പ് സ​മ​ര​വും വ്യാ​പാ​ര സം​ര​ക്ഷ​ണ​യാ​ത്ര സ​മാ​പ​ന സ​മ്മേ​ള​ന​വും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം​ത​ന്നെ ന​ട​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോപന സമിതി ഔദ്യോഗിക വിഭാഗം അറിയിച്ചു

Namitha Mohanan

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം. കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിമത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് എസ്. എസ്. മനോജ്. വൻ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയ്‌ൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക മാളുകളിലേക്കും ഓൺലൈൻ വിപണിയിലേക്കും പറഞ്ഞു വിടുന്ന കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ പങ്കാളികളാകേണ്ടതില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഹർത്താൽ പ്രഖ്യാപനങ്ങളിൽ നിന്നും പിൻവാങ്ങുമ്പോൾ കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാ നേതാക്കൾ ചില സ്വാർഥതാത്പര്യങ്ങളുടെ പിടിയിലമർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കടയടപ്പ് സമരവും വ്യാപാര സംരക്ഷണയാത്ര സമാപന സമ്മേളനവും മുൻ നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗിക വിഭാഗം അറിയിച്ചു. സമരം പൊളിക്കാനുള്ള ശ്രമമാണ് വിമത വിഭാഗത്തിന്‍റതെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റും എറണാകുളം ജില്ലാ പ്രസിഡന്‍റുമായ പി.സി. ജേക്കബ് പറഞ്ഞു. വ്യാപാര മന്ത്രാലയവും നികുതിയിളവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?