Kerala

പറ്റിച്ചേ!! വിനോദസഞ്ചാര വകുപ്പിന്‍റെ "ഏപ്രിൽ ഫൂൾ': സ്പൈഡർമാൻ താരങ്ങൾ മൂന്നാറിലെത്തിയെന്ന് പ്രചരണം

മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടൊഷോപ്പ് ചെയ്ത ചിത്രമാണെന്നു നിമിഷങ്ങൾക്കുള്ള സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു

MV Desk

കേരള ടൂറിസത്തിന്‍റെ ഫൂളാക്കൽ ചർച്ചയാകുന്നു. സ്പൈഡർമാൻ താരങ്ങളായ ടോം ഹോളണ്ടും സെൻഡേയയും മൂന്നാറിലെത്തിയെന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിപ്പിച്ചതാണു വിവാദങ്ങൾക്കിട വരുത്തിയത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടൊഷോപ്പ് ചെയ്ത ചിത്രമാണെന്നു നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു.

ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രമാണു മൂന്നാറിന്‍റെ പശ്ചാത്തലത്തിലാക്കിയതെന്ന കമന്‍റുമായി നിരവധി പേരെത്തി. ഉത്തരവാദിത്തപ്പെട്ട സർക്കാർ വകുപ്പ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളിലാണു ടൂറിസം വകുപ്പ് ഈ ചിത്രം ഷെയർ ചെയ്തത്. മൂന്നാർ, കേരള ടൂറിസം എന്നീ ഹാഷ്ടാഗുകളും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം ടോം ഹോളണ്ടും സെൻഡേയയും ഇന്ത്യയിലെത്തിയെന്ന വാർത്തയുണ്ടായിരുന്നു. അതിനുപിന്നാലെയാണു ടൂറിസം വകുപ്പ് ഒരുപടി കൂടി കടന്നു അവരെ മൂന്നാറിലെത്തിച്ചതും, കൃത്രിമ ഫോട്ടൊയിലൂടെ പ്രചാരണം നൽകിയതും. ടൂറിസത്തിന്‍റെ ഈ ഫോട്ടൊഷോപ്പ് ചിത്രത്തിനെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറ‍യുന്നുണ്ട്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും