മോഹൻ കുന്നുമ്മൽ

 
Kerala

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

തിരുവനന്തപുരത്ത് ആർഎസ്എസ് സംഘടിപ്പിച്ച സങ്കൽപ്പ് 2026 എന്ന പരിപാടിയിലാണ് കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മൽ പങ്കെടുത്തത്

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് സംഘടിപ്പിച്ച സങ്കൽപ്പ് 2026 എന്ന പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ. മുഖ‍്യ പ്രഭാഷകനായി പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ദേവിയിലെ ഭാരതാംബയ്ക്ക് മുന്നിൽ ദീപം കൊളുത്തി.

നേരത്തെ തലസ്ഥാനത്ത് ഉദയാ കൺവെൻഷനിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ മോഹൻ കുന്നുമ്മൽ പങ്കെടുത്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആർഎസ്എസ് വേദിയിലെത്തിയിരിക്കുന്നത്.

ലോകത്തിലെ 60 ശതമാനം മരുന്ന് നിർമിക്കുന്നത് ഇന്ത‍്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കിൽ ഇന്ത‍്യ നിർമിക്കണമെന്ന സ്ഥിതിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും അവരും മാറുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം

അധ‍്യാപകർ മാനസികമായി പീഡിപ്പിച്ചു; നഴ്സിങ് വിദ‍്യാർഥി ജീവനൊടുക്കി

സ്വാതന്ത്ര‍്യദിനത്തിൽ രാജ‍്യമെമ്പാടുമുള്ള കുട്ടികൾ അടിസ്ഥാന സൗകര‍്യങ്ങൾ ആവശ‍്യപ്പെട്ട് പ്രതിഷേധിക്കുന്നുവെന്ന് കെജ്‌രിവാൾ

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി