ധർമടത്തിന്‍റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവായി കിഫ്ബി

 
Kerala

ധർമടത്തിന്‍റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവായി കിഫ്ബി

മെച്ചപ്പെട്ട ക്ലാസ്മുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിന് പദ്ധതി ഉപകാരപ്രദമായി.

കണ്ണൂർ ജില്ലയിലെ ധർമടം മണ്ഡലത്തിൽ കിഫ്ബി പദ്ധതികളിലൂടെ അനവധി മാറ്റങ്ങളാണുണ്ടായത്. വിദ്യാഭ്യാസ മേഖലയിലെ നൂതനവും ആധുനികവുമായി പദ്ധതികളാണ് അതിൽ പ്രധാനം. പേരു കേട്ട ബ്രണ്ണൻ കോളെജ് മുതൽ മണ്ഡലത്തിലെ സ്കൂളുകളിൽ മികച്ച ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് കിഫ്ബിയിൽ നിന്നുള്ള ഫണ്ട് ഉണർവായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം മണ്ഡലമാണ് ധർമടം. പിണറായി വിജയൻ പൂർവവിദ്യാർഥിയായിരുന്ന ബ്രണ്ണൻ കോളെജിനെ മികവിന്‍റെ കേന്ദ്രമാക്കുന്നതിനായി 97 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയിൽ ഇരുപത്തൊന്നര കോടി രൂപ അനുവദിച്ചു കഴിഞ്ഞു.പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ എന്നിവ പദ്ധതിയിലുണ്ട്. പിണറായി എജുക്ഷേൻ ഹബ്ബിനായി 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബയോഡൈവേഴിസ്റ്റി പാർക്ക്, അന്താരാഷ്ട്ര നിലവാരമുള്ള ഐടിഐ , റെസിഡൻഷ്യൽ സൗകര്യത്തോടു കൂടിയുള്ള ഐഎഎസ് അക്കാഡമി, ഹോട്ടൽ മാനേജ്മെന്‍റ് കോളെജ് എന്നിവ ആദ്യഘട്ടത്തിൽ നിർമിക്കും. വേങ്ങാട് ഇകെ നായനാർ സ്മാരക ഗവൺമെന്‍റ് ഹയർസെക്കൻഡറിസ്കൂളിലെ പശ്ചാത്തല സൗകര്യ വികസനത്തിന് 3 കോടി രൂപയും നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട ക്ലാസ്മുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിന് പദ്ധതി ഉപകാരപ്രദമായി.

ആകർഷണീയമായ കെട്ടിടങ്ങളും പുതുമ നിറഞ്ഞ അന്തരീക്ഷവും വിദ്യാർഥികൾക്ക് പുതുമ പകർന്നു നൽകുന്നതാണ്. അതു കൊണ്ടു തന്നെ പഴയ കാലത്തിൽ നിന്ന് വിഭിന്നമായി സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർഥികൾ ധാരാളമായി എത്തുന്നുമുണ്ട്. ചാല , പെരളശേരി, മുഴപ്പിലങ്ങാട്, പിണറായി, പാലയാട് എന്നിവിടങ്ങളിലെ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും സാമ്പത്തിക സഹായങ്ങൾ എത്തി.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല