കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം; ആശ്വാസമായി കിഫ്ബി

 
Kerala

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം; ആശ്വാസമായി കിഫ്ബി

വടകരപ്പള്ളി റെഗുലേറ്ററിനായി 29 കോടി രൂപയാണ് അനുവദിച്ചത്.

വേനൽക്കാലം അടുക്കുന്നതോടെ കുടിവെള്ളക്ഷാമത്താൽ ഉരുകുന്നവരാണ് കേരളത്തിൽ ഭൂരിപക്ഷവും. പല വിധത്തിലുള്ള പരിഹാരമാർഗങ്ങൾ മുന്നോട്ടു വച്ചുവെങ്കിലും ജലക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിച്ചിരുന്നില്ല. കിഫ്ബി ധനസഹായത്തോടെ വൻ മുതൽമുടക്കിൽ നടപ്പിലാക്കിയ പദ്ധതികളാണിപ്പോൾ ജലക്ഷാമത്തിന് പരിഹാരമായി മാറിയിരിക്കുന്നത്. പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാമം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപ അനുവദിച്ചിരുന്നു.

വടകരപ്പള്ളി റെഗുലേറ്ററിനായി 29 കോടി രൂപയാണ് അനുവദിച്ചത്. പെരുമാട്ടി പട്ടഞ്ചേരി, നല്ലപ്പള്ളി സമഗ്ര കുടിവെള്ളപദ്ധതിക്കായി 78 കോടി പത്ത് ലക്ഷം രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ 20 കോടി രൂപയും അനുവദിച്ചു. പ്രധാന നഗരങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി കിഫ്‌ബി ധനസഹായത്തോടുകൂടി 72 പദ്ധതികൾക്ക് 4498 കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

തൊടുപുഴയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വേനൽക്കാലത്ത് വലിയ ജലക്ഷാമമാണ് അനുഭവിച്ചിരുന്നത്. ഇരു കരകളിലുമുള്ള വീടുകളിലേക്ക് ഒന്നിട വിട്ട ദിവസങ്ങളിലാണ് കുടിവെള്ള വിതരണ നടത്തിയിരുന്നതു പോലും. മുനിസിപ്പാലിറ്റിയുടെ സ്വപ്ന പദ്ധതി യാഥാർഥ്യമായതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. മുനിസിപ്പാലിറ്റിയിലെ കുടിവെള്ളപദ്ധതിക്ക് 34 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ എല്ലാ വീടുകളിലും എല്ലാ ദിവസവും വെള്ളം നൽകാൻ സാധിക്കുന്നുണ്ട്. ഒ60,000 ലിറ്റളോളം വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

റാന്നിയിൽ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനായി 91 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയ പദ്ധതിയാണിത്. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര നഗരസഭയ്ക്കുമായി 41 എം. എല്‍.ഡി ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളായ ജലസംഭരണി, പ്രധാന പമ്പിങ് മെയിന്‍, ഗ്രാവിറ്റി മെയിന്‍ വിതരണ ശ്യംഖല എന്നിവയും നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചായത്തുകളില്‍ ഏകദേശം 20 കീ.മീ അധികം വിതരണ ശൃംഖല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ച് ഇലക്ഷൻ കമ്മിഷൻ

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ മുതൽ

"സിംഹമാണ്, സഖ്യമില്ല"; തെരഞ്ഞെടുപ്പിൽ ടിവിഎം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു