പാലിയേക്കര ടോൾ പ്ലാസ. 
Kerala

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: കെ.കെ. രാമചന്ദ്രൻ എംഎൽഎ

അപകടം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാതെയാണ് കമ്പനി നിരക്ക് വർധിപ്പിക്കുന്നത്.

പുതുക്കാട്: ദേശീയപാത 544 ലെ പാലിയേക്കര ടോൾ നിരക്ക് വർധിപ്പിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം പ്രതിഷേധാർഹമാണെന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ.

കരാറിൽ പറഞ്ഞിട്ടുള്ള സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കാതെയും, സൗകര്യങ്ങൾ ഏർപ്പെടുത്താതെയുമാണ് ടോൾ കമ്പനി സെപ്റ്റംബർ ഒന്നു മുതൽ നിരക്ക് വർധിപ്പിക്കുന്നത്.

അപകടം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും,കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും, ബസ്സ് ബെ കളും,ബസ്സ് സ്റ്റോപ്പുകളുടെ നിർമ്മാണവും പൂർത്തീകരിക്കാതെയുമാണ് കരാർ കമ്പനി നിരക് വർധിപ്പിക്കുന്നത്. കരാർ കമ്പനിയുടെ ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

''ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല''; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം