എറണാകുളത്തു നിന്നും വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; കുട്ടികൾക്കും അധ്യാപകനും പരുക്ക് 
Kerala

എറണാകുളത്ത് സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു

ബസ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു

Namitha Mohanan

കൊച്ചി: എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്കൂളിൽ നിന്നു വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. കൊടൈക്കനാലിലേക്ക് പോകും വഴി പുലർച്ചെ ചെറായിൽ വച്ചാണ് അപകടമുണ്ടായത്.

ബസ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം.

അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി

അണ്ടർ 19 ഏഷ‍്യകപ്പിൽ ഇന്ത‍്യക്ക് തോൽവി; കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

ഗുജറാത്തിൽ അഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

വാളയാറിലെ ആൾക്കൂട്ടക്കൊലപാതകം; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ