ഖാർഗെയെ വസതിയിലെത്തി നേരിൽ കണ്ട് കൊടുക്കുന്നിൽ സുരേഷ്.

 
Kerala

കെപിസിസി പ്രസിഡന്‍റ് പദവിക്കു വേണ്ടിയും വടം വലി; ഖാർഗെയെ നേരിൽ കണ്ട് കൊടിക്കുന്നിൽ സുരേഷ്

മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്നും എന്നിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടുവെന്നും അദ്ദേഹം ഖാർഗെയെ അറിയിച്ചു

Namitha Mohanan

ന്യൂഡൽഹി: മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി വടംവലി തുടരുന്നതിനിടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി കരു നീക്കങ്ങൾ ആരംഭിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി നേരിൽ കണ്ടു. ബെന്നി ബഹനാനെ പരിഗണിക്കാനിരിക്കെയാണ് കൊടിക്കുന്നിലിന്‍റെ ആവശ്യം.

മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്നും എന്നിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടുവെന്നും അദ്ദേഹം ഖാർഗെയെ അറിയിച്ചു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ വാദം.

മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെയും മാറ്റും. ഡിസിസി അധ്യക്ഷ പദവികളിലും മാറ്റം ഉണ്ടായേക്കും.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി