രാജീവ് ചന്ദ്രശേഖർ

 
Kerala

''നടപടിയുണ്ടാകുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നൽകി''; ദേശീയപാത തകർന്ന സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ

ജനങ്ങളെ വിഡ്ഢികളാകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ദേശീയപാതയുടെ കാര‍്യത്തിൽ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ

മലപ്പുറം: കൂരിയാട് ദേശീയപാത തകർന്ന വിഷയത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് സംസാരിച്ചുവെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കരാർ കമ്പനിക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ‍്യക്തമാക്കി.

ലക്ഷ‍്യബോധമുള്ള നേതാവാണ് നിതിൻ ഗഡ്കരിയെന്നും, ജനങ്ങളെ വിഡ്ഢികളാകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ദേശീയപാതയുടെ കാര‍്യത്തിൽ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

9 വർഷമായിട്ടും ഇവിടെ അടിസ്ഥാന സൗകര‍്യങ്ങളുണ്ടായിട്ടില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്നും, അടിസ്ഥാന സൗകര‍്യങ്ങൾ ചെയ്യുന്നത് കേന്ദ്ര സർക്കാരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു