കെ.പി. ശങ്കരദാസ്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്‍റെ ജാമ്യാപേക്ഷ തള്ളി. ശങ്കരദാസിന്‍റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതിയാണ് തള്ളിയത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ശങ്കരദാസിന്‍റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.
കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ. പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്.