സംസ്ഥാനത്ത് ശക്തമായ മഴ; അടുത്ത 3 മണിക്കൂർ 7 ജില്ലകളിൽ റെഡ് അലർട്ട്

 
Kerala

സംസ്ഥാനത്ത് ശക്തമായ മഴ; അടുത്ത 3 മണിക്കൂർ 7 ജില്ലകളിൽ റെഡ് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത മൂന്നു മണിക്കൂർ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video