Representative Image
Representative Image 
Kerala

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കായം കുളത്തു നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ആളപായമില്ല.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയൊരു അപകടം ഒഴിവായത്. മണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഇടം വാഹനം നിർത്തുകയും, യാത്രക്കാരെയെല്ലാം ഉടൻ പുറത്തിറക്കുകയുമായിരുന്നു. പിന്നാലെ തന്നെ തീ ആളികത്തുകയായിരുന്നു.

ബസ് പൂര്‍ണമായി കത്തിനശിച്ചു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്