കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മൂന്നാറിൽ സർവീസ് പുനരാരംഭിച്ചു
മൂന്നാർ: കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. മൂന്നാറിലെ ദേവികുളത്തിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ട ഡബിൾ ഡക്കർ ബസാണ് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 12നായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ടത്തിനെത്തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു.
മൂന്നാറിൽ നിന്നും ദേവികുളം, ലാക്കാട് വ‍്യൂ പോയിന്‍റ്, ഗ‍്യാപ്പ് റോഡ്, പെരിയക്കനാൽ, ആനിറങ്ങൽ, എന്നിവിടങ്ങളിലെത്തി തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9നും ഉച്ചയ്ക്ക് 12.30യ്ക്കും വൈകുന്നേരം നാലിനും സർവീസുണ്ട്.