Kerala

അമൃത മെഡിക്കൽ കോളെജ്, ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലേക്ക് പുനലൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ

തിരികെ രാവിലെ 11:30 ന് ആസ്റ്റർ മെഡിസിറ്റി നിന്ന് പുറപ്പെടുന്ന ബസ് പുനലൂർ വഴി തിരുവനന്തപുരം വരെ സർവീസ് നടത്തുന്നതാണ്.

കൊല്ലം: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പത്തനാപുരം, പത്തനംതിട്ട, റാന്നി, മണിമല, പൊൻകുന്നം, പാലാ, തലയോലപ്പറമ്പ്, വൈറ്റില വഴി അമൃത മെഡിക്കൽ കോളെജ്, ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. രാവിലെ 4:30 ന് ആരംഭിക്കുന്ന സർവീസ് 9:10 വൈറ്റില, 9:30 അമൃത, 9:45 ആസ്റ്റർ എന്നിങ്ങനെ എത്തി ചേരും.

ഓൺലൈൻ ആയി കെ.എസ്.ആർ.ടി.സി യുടെ വെബ് സൈറ്റ് മുഖേനയും പുനലൂർ ഡിപ്പോയിൽ പ്രവർത്തിക്കുന്ന കൗണ്ടർ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. തിരികെ രാവിലെ 11:30 ന് ആസ്റ്റർ മെഡിസിറ്റി നിന്ന് പുറപ്പെടുന്ന ബസ് പുനലൂർ വഴി തിരുവനന്തപുരം വരെ സർവീസ് നടത്തുന്നതാണ്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ