അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

ഈ ദിവസങ്ങളിൽ ക്യാംപ് ഷെഡ് റോഡിലും ടൗൺ പ്രദേശങ്ങളിലും അനധികൃത കച്ചവടങ്ങളും പാർക്കിങ്ങും കർശനമായി നിരോധിച്ചിട്ടുണ്ട്.
അങ്കമാലിയിലെ ഗതാഗതക്കുരുക്ക്: പരിഹാര നിർദേശവുമായി നഗരസഭ
Angamaly townRepresentative image
Updated on

അങ്കമാലി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി അങ്കമാലി നഗരസഭ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബർ 17, 18, 19 തീയതികളിൽ ട്രാഫിക് ട്രയൽ റൺ നടത്തും.

ഈ ദിവസങ്ങളിൽ ക്യാംപ് ഷെഡ് റോഡിലും ടൗൺ പ്രദേശങ്ങളിലും അനധികൃത കച്ചവടങ്ങളും പാർക്കിങ്ങും കർശനമായി നിരോധിച്ചിട്ടുണ്ട്.

ട്രയൽ റൺ ദിവസങ്ങളിലെ ഗതാഗത ക്രമീകരണങ്ങൾ:

1. എൽഎഫ് കോളെജിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്:

  • മഞ്ഞപ്ര, കല്ലുപാലം ഭാഗത്തേക്ക് പോകുന്നവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഇടമലയാർ കനാൽ റോഡ് വഴി എസ്എൻഡിപി ജംഗ്ഷനിൽ എത്തി പോകണം.

  • കാലടി ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി തിരിഞ്ഞ് പോകണം.

  • ആലുവ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേളയിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി പോകണം.

  • ചാലക്കുടി, തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേള ജംഗ്ഷനിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി റോഡിൽ കയറി ബൈ റോഡ് വഴി എംസി റോഡിൽ പ്രവേശിക്കണം.

2. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:

  • വണ്ടികൾ ക്യാംപ് ഷെഡ് റോഡ് വഴി എൽഎഫ് ജംഗ്ഷനിലെത്തും. അവിടെ നിന്ന് കാലടി ഭാഗത്തേക്ക് പോകേണ്ടവർ ഇടത്തോട്ടും, ആലുവ ഭാഗത്തേക്ക് പോകേണ്ടവർ വലത്തോട്ട് തിരിഞ്ഞ് ടൗൺ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞും പോകണം.

  • കെഎസ്ആർടിസി ബസുകൾ നിലവിലുള്ള എൻട്രൻസിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് ക്യാംപ് ഷെഡ് റോഡ് വഴി പോകണം.

3. കാലടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:

  • പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകൾ അങ്ങാടിക്കടവ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ക്യാംപ് ഷെഡ് റോഡ് വഴി കാലടി, പെരുമ്പാവൂർ ഭാഗത്തേക്ക് പോകണം.

  • മറ്റ് വാഹനങ്ങൾ ഓലിയൻ കപ്പേള ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി ആലുവയ്ക്കും നേരെയുള്ള വഴിക്കും പോകാം.

4. പീച്ചാനിക്കാട്, അങ്ങാടിക്കടവ് ഭാഗത്തുനിന്ന് വരുന്നവർ:

  • പുതിയ മാർക്കറ്റ് റോഡ് വഴി ഓറഞ്ച് ബേക്കറിക്ക് സമീപം ഇടത്തോട്ട് തിരിഞ്ഞ് എൻഎച്ചിൽ പ്രവേശിച്ച് തൃശൂരിലേക്കും മഞ്ഞപ്രയിലേക്കും പോകാം.

logo
Metro Vaartha
www.metrovaartha.com