അജാസ് കുഴൽമന്ദം

 
Kerala

''പ്ലസ് ടുവിൽ പഠിക്കുമ്പോൾ പൊലീസ് മർദിച്ചു, സുഹൃത്തിന്‍റെ കവിളിൽ മാറി മാറി അടിച്ചു''; ആരോപണവുമായി കെഎസ്‌യു നേതാവ്

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പൊലീസിനെതിരേ രംഗത്തെത്തിയിരിക്കുന്നത്

പാലക്കാട്: പ്ല്സ് ടു വിദ‍്യാർഥിയായിരിക്കുന്ന സമയത്ത് പൊലീസ് മർദിച്ച അനുഭവം പങ്കുവച്ച് കെഎസ്‌യു നേതാവ്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പൊലീസിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

നേർച്ചയ്ക്ക് പോയി മടങ്ങി വരുന്നതിനിടെ പൊലീസ് മർദിച്ചതായാണ് അജാസ് പറയുന്നത്. സുഹൃത്തിന്‍റെ കവിളിൽ മാറി മാറി അടിച്ചെന്നും തന്‍റെ കാലിൽ ലാത്തി പ്രയോഗിച്ച് അടിച്ചെന്നും അജാസ് കൂട്ടിച്ചേർത്തു. അസഭ‍്യ വർഷം നടത്തുകയും എല്ലാവരുടെയും മൊബൈൽ ഫോൺ വാങ്ങിവച്ചതായും മൊബൈൽ നൽകാൻ വിസമ്മതിച്ച സുഹൃത്തിന്‍റെ ഫോൺ റിങ് ചെയ്തപ്പോൾ കരണത്തടിച്ചുയെന്നും അജാസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

കുന്നംകുളം സ്വദേശിയും സുജിത്ത് എന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും, പൂജാരിയും ആയ യുവാവിനെ ഉത്സവത്തിന് ശേഷം പിടിച്ചു കൊണ്ട് പോയി കുറെ പോലീസ് ക്രിമിനലുകൾ മർദിക്കുന്ന വീഡിയോ കണ്ടു. സമാനമായ അനുഭവം ഞങ്ങൾക്കും ഉണ്ട്.

ഞാൻ 12 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അതിലും ചെറിയ മക്കളുടെ കൂടെ പള്ളി നേർച്ചക്ക് പോയി പാതിരാക്ക് വീട്ടിലേക്ക് പോകാൻ നേരം ഇത് പോലെ ഞങ്ങളെ പോലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുക്കുകയും എന്‍റെ കൂട്ടുകാരാന്‍റെ കവിളത്ത് മാറി മാറി അടിക്കുകയും , എന്‍റെ കാലിന് ലാത്തി പ്രയോഗിക്കുകയും ചെയ്തു. അസഭ്യ വർഷം നടത്തികൊണ്ട് എല്ലാവരുടെയും മൊബൈൽ വാങ്ങി വെച്ചു.

മൊബൈൽ കൊടുക്കാതെ ഇരുന്ന കൂട്ടുകാരന്‍റെത് റിങ് ചെയ്തപ്പോൾ അവന്‍റേം കരണം പൊകച്ചു. ഏതോ നാട്ടുകാരൻ ഞങ്ങളെ സ്റ്റേഷനിൽ വെച്ച് കണ്ടത് കൊണ്ട് വീട്ടുകാരും നാട്ടുകാരും വിവരം അറിഞ്ഞു. വിവരം അറിഞ്ഞ കുഴൽമന്ദത്തെ കോൺഗ്രസ്‌ പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു പ്രതിഷേധിച്ചു. .. ഞങ്ങളെ പുറത്തു കൊണ്ട് വന്നു. .. അന്ന് എന്‍റെ പാർട്ടിക്കാർ വന്നില്ലായിരുന്നെങ്കിൽ ആ ക്രിമിനലുകൾ ചിലപ്പോൾ ഞങ്ങളെ തല്ലി കൊന്നേനെ.

അന്ന് മൈനർ ആയിരുന്ന എന്നെയും എന്‍റെ കൂട്ടുകാരനെയും തൊട്ട പോലീസ്കാരുടെ പണി കളയാൻ കേസുമായി മുന്നോട്ട് പോയിരുന്നെങ്കിൽ സാധിക്കുമായിരുന്നു. പണി പോവും എന്ന് പറഞ്ഞു കരഞ്ഞു കാല് പിടിച്ചത് കൊണ്ട് അത് ഞങ്ങൾ പരാതിയും ആയി മുന്നോട്ട് പോയില്ല.

ആ പോലീസ്‌കാർക്ക് എതിരായ നടപടി പണിഷ്മെന്‍റ് ട്രാൻസ്ഫറിൽ ഒതുങ്ങി. പക്ഷെ ഇപ്പോൾ തോന്നുന്നു പോലീസിലുള്ള ഇത്തരം ക്രിമിനലുകളുടെ പണി കളയണം ഇല്ലെങ്കിൽ ഇവർ സധൈര്യം ഈ ആക്രമണം തുടർകഥ ആക്കും. എന്നെ എന്‍റെ പാർട്ടി സംരക്ഷിച്ചു. പക്ഷെ ഒരു സാധാരണക്കാരനെ ലോക്ക് അപ്പ്‌ൽ ഇട്ട് കൊന്നാൽ പോലും അത് ആത്മഹത്യ ആക്കി മാറ്റി ഇവരെ പ്രതിരോധിക്കാൻ ഈ കാക്കി ക്രിമിനലുകൾക്ക് പറ്റും. ... കാക്കി ഇട്ട സൈക്കോകളുടെ ക്രൂര വിനോദം ആണ് ഈ കസ്റ്റഡി മർദനം.

ഇവന്മാര് എന്ത് മൈത്രി ആണെന്നാ പറഞ്ഞേ? മർദ്ദനത്തിന്‍റെ CCTV ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടും ഈ മൈത്രികളുടെ കാക്കി ഊരി വാങ്ങിക്കാൻ ഈ നാട്ടിലെ ആഭ്യന്തര വകുപ്പിന് ഇനിയും എത്ര സമയം വേണം? !

ആ സമയം വരെ ഈ മൈത്രികൾക്ക് എതിരെ തെരുവിൽ തീ ആയി പ്രതിഷേധിക്കും കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ കെ. എസ്.യു ഉൾപ്പടെ. തീയുടെ ചൂട് അവന്മാർ അറിയണം. ... അറിയും!

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്