മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണം; ആവശ്യവുമായി കെഎസ്‌യു പ്രവർത്തകർ

 
Kerala

മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണം; ആവശ്യവുമായി കെഎസ്‌യു പ്രവർത്തകർ

സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി പല കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്

Namitha Mohanan

കോഴിക്കോട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ രംഗത്ത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഒരു കൂട്ടം കെഎസ്‌യു പ്രവർത്തകർ പ്രകടനമായെത്തി ബോർഡ് സ്ഥാപിച്ചു.

കോൺഗ്രസ് പാർട്ടിക്ക് പുതിയ രാഷ്ട്രീയ ഊർജമേകാൻ മാത്യു കുഴൽനാടൻ തന്നെ കെപിസിസി തലപ്പത്തേക്ക് വരണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വരെ വിറപ്പിച്ച ശബ്ദമാണെന്നും ഇങ്ങനെയൊരാളാണ് കെപിസിസി തലപ്പത്ത് വരേണ്ടതെന്നുമാണ് പ്രവർത്തകർ പറയുന്നത്.

സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി പല കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. സ്ഥാനം ഒഴിയാൻ സന്നദ്ധരാണെന്ന് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. എംപിമാരടക്കമുള്ള ഒട്ടേറെ മുതിർന്ന കോൺഗ്രസ് നേതാക്കൾ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ട്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി