ഓണത്തിന് കുടുംബശ്രീക്ക് 44.89 കോടിയുടെ വിറ്റുവരവ്

 
Kerala

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 40.44 കോടി രൂപയേക്കാൾ 4.45 കോടി രൂപ കൂടുതലാണ് ഇത്തവണത്തെ വിറ്റുവരവ്

Sarath Nath MS

തിരുവനന്തപുരം: കുടുംബശ്രീയുടെ സംസ്ഥാനതല ഓണം വിപണിയിൽ ഇത്തവണ 44.89 കോടി രൂപയുടെ വിറ്റുവരവ്. ഓഗസ്റ്റ് 20 മുതൽ 25 വരെയാണ് കുടുംബശ്രീയുടെ ഓണചന്തകൾ നടന്നത്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 40.44 കോടി രൂപയേക്കാൾ 4.45 കോടി രൂപ കൂടുതലാണ് ഇത്തവണത്തെ വിറ്റുവരവ്.

ആകെ വിറ്റുവരവിൽ 27.01 കോടി രൂപ ഓണം വിപണന മേളകളിലൂടെയും 2.64 കോടി രൂപ ഓണസദ്യയിലൂടെയും 5.17 കോടി രൂപ അരിയും മറ്റ് അവശ്യസാധനങ്ങളും ഉൾപ്പെടുന്ന ഓണക്കിറ്റ് വിൽപ്പനയിലൂടെയും ലഭിച്ചു. പൂക്കളും പച്ചക്കറികളും വിറ്റതിലൂടെ 10.07 കോടി രൂപയും ലഭിച്ചു.

ആലപ്പുഴയിൽ സംസ്ഥാനതല ഓണം വിപണന മേളയും 12 ജില്ലാതല മേളകളും 1,952 കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് സൊസൈറ്റി (സിഡിഎസ്) തല മേളകളും സംഘടിപ്പിച്ചു. മേളകളിൽ 43,613 സൂക്ഷ്മ സംരംഭ യൂണിറ്റുകളും 27,509 കർഷക സംഘങ്ങളും പങ്കെടുത്തു.

സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഓണസദ്യ സേവനങ്ങളിലൂടെ 415 യൂണിറ്റുകൾക്ക് 2.64 കോടി രൂപ വരുമാനം ലഭിച്ചു. 929 സിഡിഎസുകൾ വഴിയാണ് ഓണക്കിറ്റ് വിൽപ്പന സംഘടിപ്പിച്ചത്. 9,169 സൂക്ഷ്മ സംരംഭ യൂണിറ്റുകൾക്ക് ഇതിലൂടെ വരുമാനം നേടാനുള്ള അവസരം ലഭിച്ചു. ആകെ 1,09,423 ഓണക്കിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം പൂക്കളുടെ വിൽപ്പന‍യിലൂടെ 7.30 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 2.78 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. ഓണം സീസണിൽ കുടുംബശ്രീയുടെ ‘പോക്കറ്റ്മാർട്ട്’ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷൻ വഴിയുള്ള ഉൽപന്ന വിൽപനയും ശക്തമാക്കി.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല