കുമ്പള: അഭ്യാസ പ്രകടനത്തിനിടെ ജീപ്പ് കത്തിനശിച്ചു. ബന്തിയോടിനടുത്ത് പച്ചമ്പളയിലാണ് സംഭവം. അഭ്യാസ പ്രകടനത്തിനായി ഏതാനും യുവാക്കൾ ചേർന്ന് എത്തിച്ച ജീപ്പാണ് കത്തി നശിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീ കത്തുന്നത് കണ്ടതിനെത്തുടര്‍ന്ന് യുവാക്കള്‍ ജീപ്പില്‍നിന്ന് ഇറങ്ങിയോടി. വിവരമറിയിച്ചതനുസരിച്ച് ഉപ്പളയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും ജീപ്പ് പൂർണമായും കത്തി നശിച്ചിരുന്നു.