Representative image 
Kerala

തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തുടരുന്നു

കുഴിയിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു. തൊഴിലാളികൾക്കു മേലെയാണ് മണ്ണിടിഞ്ഞു വീണത്. അകത്ത് കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശ്രീകാര്യം മടത്ത്നടയിലാണ് അപകടമുണ്ടായത്. പത്ത് അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. അപകട സമയത്ത് രണ്ടു പേരാണ് കുഴിയിലുണ്ടായിരുന്നത്.

കുഴിയിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഴിയിൽ കുടുങ്ങിയിരിക്കുന്നത് അന്യസംസ്ഥാന തൊഴിലാളിയാണ്. ഏറെ വൈകിയാണ് കുഴിയിലേക്ക് മണ്ണിടിഞ്ഞ വിവരം പുറത്തറിഞ്ഞത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു