തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

 
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശ സ്ഥാപനങ്ങൾ അടുത്ത ശനി, ഞായർ (ഓഗസ്റ്റ് 9, 10) ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാന്‍ അറിയിച്ചു. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് അടുത്ത ശനി, ഞായർ (ഓഗസ്റ്റ് 9, 10) ദിവസങ്ങളിൽ അവധി ഉണ്ടായിരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

നേരത്തെ ഓഗസ്റ്റ് 8 വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടിക പുതുക്കുന്നത്.

ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്