ന്യൂനമർദ പാത്തി; വെള്ളിയാഴ്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 
Kerala

ന്യൂനമർദ പാത്തി; വെള്ളിയാഴ്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

നീതു ചന്ദ്രൻ

തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. അതിതീവ്ര ന്യൂനമർദം പടിഞ്ഞാറൻ ഛത്തീസ്ഗഢ്, വിദർഭ, തെക്കുകിഴക്കൻ മധ്യപ്രദേശ് എന്നിവയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുകയാണ്.

അടുത്ത 12 മണിക്കൂറിനിടെ പടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നും തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ‌വ്യക്തമാക്കുന്നു.

ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ മണിക്കൂറിൽ 40–50 വേഗതയിലും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചോക്ലേറ്റ് കഴിച്ചു, കുളിക്കാനായി പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം

ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം പിന്മാറി; മോദിയുടെ 'സ്കൂൾ സഹപാഠി'ക്ക് ഭൂമി തിരികെ ലഭിക്കും

ഗുരു നിർദേശിച്ചു; കോടികൾ ആസ്തിയുള്ള എംഎൽഎ യാചകനായി!

റഷ്യയിൽ കരസേനാ മേധാവി ധീരജ് സേത്തിന്‍റെ ത്രിദിന സന്ദർശനം