ബസ് ഹോസ്റ്റസ് ഉൾപ്പെടെ ആഡംബര ബസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് അടുത്തയാഴ്ച നിരത്തിൽ

 
Kerala

ബസ് ഹോസ്റ്റസ് ഉൾപ്പെടെ ആഡംബര ബസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് അടുത്തയാഴ്ച നിരത്തിൽ

2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആര്‍ടിസി ഇതിനായി വാങ്ങിയത്.

MV Desk

തിരുവന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആദ്യമായി എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ 'ബസ് ഹോസ്റ്റസും' ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആര്‍ടിസി ഇതിനായി വാങ്ങിയത്.

പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ്. ബസില്‍ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം.

തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്. ടിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്യുന്നതിനും സൗകര്യ മുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ബസിന്‍റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയെങ്കിലും ഔദ്യോഗികമായി രംഗത്തിറക്കാന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം സാധിച്ചില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും ബസ് സര്‍വീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

ഇന്ത്യൻ കപ്പലുകൾ ആക്രമിച്ച് ഇറാൻ

ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീട്

"ബിബിയെ ബ്ലോക്ക് ചെയ്ത് അത്താഴവും കഴിച്ച് നന്നായൊന്നുറ‌ങ്ങ്"; ട്രംപിനെ പരിഹസിച്ച് ഇറാനിയൻ എംബസി

മിൽമ പാലിന്‍റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന് ആവശ്യം

27 വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി, വാൽപ്പാറ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം