Mahila Morcha March 
Kerala

വണ്ടിപ്പെരിയാർ കേസ്: ഡിജിപിയുടെ വീട്ടുവളപ്പിൽ മഹിളാമോർച്ചയുടെ പ്രതിഷേധം

പ്രതിഷേധ സമയത്ത് ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിലുണ്ടായിരുന്നില്ല

MV Desk

തുരുവനന്തപുരം: വണ്ടിപെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരേ ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോർച്ചയുടെ പ്രതിഷേധം. അഞ്ചോളം പ്രവർത്തകരാണ് പൊലീസ് സുരക്ഷ മറികടന്ന് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. വണ്ടിപ്പെരിയാർ കേസിൽ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധ സമയത്ത് ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിലുണ്ടായിരുന്നില്ല. ശേഷം മ്യൂസിയം പൊലീസ് കൂടുതൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർ‌ച്ച മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ ഡിജിപിയുടെ വസതിയിൽ പ്രതിഷേധവുമായെത്തിയത്.

കെടെറ്റ്, ഭിന്നശേഷി നിയമനം: ഇളവ്, സമാശ്വാസം, മാനെജ്മെന്‍റുകൾക്ക് വഴങ്ങി സർക്കാർ

ടി20 ലോകകപ്പ്: ഡച്ച് വെല്ലുവിളി അതിജീവിച്ച് ഇന്ത്യ

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചു വിട്ടു, കണ്ടക്റ്റർക്ക് സ്ഥലം മാറ്റം

യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാൻ സിപിഎം നീക്കം; വിശദാംശങ്ങൾ കൈമാറാതെ ആന്‍റണി രാജു