maintenance on angamaly railway line on september 1 two trains were canceled  Representative image
Kerala

അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി

പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ

കൊച്ചി: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.

പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ഭാ​ഗികമായി റദ്ദാക്കും.

തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി (12076) എറണാകുളം ജം​ഗ്ഷനിലും വരെയെ യാത്ര നടത്തൂ. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗൺ വരെ മാത്രമേ സെപ്റ്റംബർ രണ്ടിന് സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ