കോടതിയലക്ഷ്യ നടപടിയിൽ ഭയം; കേരള സ്റ്റോറി 2 ന്‍റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകും

 
Kerala

കോടതിയലക്ഷ്യ നടപടിയിൽ ഭയം; കേരള സ്റ്റോറി 2 ന്‍റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകും

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് അണിയറ പ്രവർത്തകർ ബുക്കിങ് ആരംഭിച്ചത്

Namitha Mohanan

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 ന്‍റെ ടിക്കറ്റ് ബുക്കു ചെയ്തവർക്ക് പണം തിരിച്ചു നൽകി നിർമാതാക്കൾ. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ചെയ്ത പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജി നൽകില്ല.

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് അണിയറ പ്രവർത്തകർ ബുക്കിങ് ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിങ് ആരംഭിച്ചിരുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബുക്ക് മൈ ഷോയിലൂടെ മുംബൈയിലാണ് ബുക്കിങ് ആരംഭിച്ചിരുന്നത്.

2023ലെ വനിത സംവരണം പ്രാബല്യത്തിൽ; വിമർശനവുമായി കോൺഗ്രസ്

നിതിൻ രാജിന്‍റെ മരണം; ഓൺലൈൻ ലോൺ ആപ്പിനെതിരേ കേസ്

ഇടുക്കിയിൽ യുവാവ് കുത്തേറ്റു മരിച്ചു; ബന്ധു അറസ്റ്റിൽ

കേരളം വിയർക്കുന്നു; പാലക്കാട് പൊള്ളുന്നു

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ