മലങ്കര ഡാം
ഇടുക്കി: മലങ്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നേക്കും. സംഭവത്തിൽ ജില്ലാ ഭരണകൂടമോ ജലവിഭവ വകുപ്പോ പ്രതികരിച്ചിട്ടില്ല. ആറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.
മാധ‍്യമ വാർത്തകൾക്ക് പിന്നാലെയാണ് തൊടുപുഴ - മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. മുന്നറിയിപ്പ് നൽകാതെ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നത് എന്തുകൊണ്ടാണെന്ന് വ‍്യക്തമല്ല.