Kerala

ഇന്ന് വിഷു: കണികണ്ടുണർന്ന് മലയാളികൾ

ഐശ്വര്യത്തിന്‍റെയും സമ്പദ് സമൃദ്ധിയുടെയും നല്ല കാലത്തിലേക്കുള്ള പ്രതീക്ഷകളാണു വിഷുദിനത്തിൽ നിറയുന്നത്

സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷങ്ങളുടെ തിരക്കുകളിലേക്ക് അലിയുന്ന ദിനമാണ് വിഷു. ഐശ്വര്യത്തിന്‍റെയും സമ്പദ് സമൃദ്ധിയുടെയും നല്ല കാലത്തിലേക്കുള്ള പ്രതീക്ഷകളാണു വിഷുദിനത്തിൽ നിറയുന്നത്.

മലയാളിയുടെ പുതുവർഷാരംഭം കൂടിയാണ് ഈ ദിനം. ഐതിഹ്യത്തിന്‍റെ അനവധി കഥകൾ വിഷുവിനോടു ചേർന്നു നിൽക്കുന്നുണ്ടെങ്കിലും കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് വിഷു. ഒരു വർഷത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും നിറയുന്ന ദിനം.

ഐശ്വര്യത്തിന്‍റെ വർഷാരംഭമായാണു വിഷുവിനെ കണക്കാക്കുന്നത്. ഓരോ ഇടത്തു വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണെങ്കിലും, ഒരു കൊല്ലക്കാലം സമൃദ്ധിയുടെ ദിനങ്ങൾ നൽകുന്നുവെന്നു വിശ്വസിക്കപ്പെടുന്ന വിഷുക്കണി ദർശനം എല്ലായിടത്തും സമാനമാണ്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു