ഐശ്വര്യ എസ്. മേനോൻ 
Kerala

സത്യപ്രതിജ്ഞാ ചടങ്ങിന് മലയാളി ലോക്കോ പൈലറ്റും

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരിൽ ഒരാളാണ്

ചെന്നൈ: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ മലയാളിയായ വനിതാ ലോക്കോ പൈലറ്റിന് ക്ഷണം. ദക്ഷിണ റെയ്‌ൽവേ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോനാണ് ഔദ്യോഗികമായി ക്ഷണം ലഭിച്ചത്. നിലവിൽ പ്രീമിയം വന്ദേ ഭാരത് ട്രെയ്നുകളാണ് ഓടിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരിൽ ഒരാളാണ്. ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസുകൾ ആരംഭിച്ചതുമുതൽ ഈ പ്രീമിയം ട്രെയ്‌നുകൾ നിയന്ത്രിക്കുന്നത് ഐശ്വര്യയാണ്.

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവിനും ക്ഷണമുണ്ട്. മുംബൈ സിഎസ്ടിയിൽ നിന്ന് സോലാപ്പുരിലേക്കുള്ള വന്ദേഭാരത് ട്രെയ്‌നിലെ ലോക്കോപൈലറ്റാണ് സുരേഖ. 1988ലാണ് അവർ ഇന്ത്യൻ റെയ്‌ൽവേയിൽ ലോക്കോ പൈലറ്റായി ചേർന്നത്. വന്ദേഭാരതിന്‍റെ ആദ്യ വനിതാ ലോക്കോ പൈലറ്റാണ്.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു