പി.എം. സൈമണ്‍ (58) 
Kerala

അടൂരിൽ തെരുവുനായയുടെ കടിയേറ്റയാൾ മരിച്ചു

രണ്ടാഴ്ച മുമ്പാണ് തെരുവുനായ കടിച്ചത്.

പത്തനംതിട്ട: പേപ്പട്ടിയുടെ കടിയേറ്റയാൾ മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ (58) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സൈമണിനെ തെരുവുനായ കടിച്ചത്. എന്നാലിയാൾ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നില്ലെന്നാണ് വിവരം.

കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പേവിഷബാധയേറ്റാണ് മരണമെന്നാണ് ഡോക്‌ടർമാരുടെ നിഗമനം. എന്നാൽ രക്തസാമ്പിളിന്‍റെ പരിശോധന ഫലം കൂടിവന്നാലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ്: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു