എം.ബി. സന്തോഷ്
തിരുവനന്തപുരം: കേരള സംസ്ഥാന ഫാർമസി കൗൺസിലിന്‍റെ അച്ചടിമാധ്യമ ലേഖകനുള്ള അവാർഡ് മെട്രൊ വാർത്ത അസോസിയെറ്റ് എഡിറ്റർ എം.ബി. സന്തോഷിന്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മരുന്നുകളുടെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട വാർത്തകൾക്കാണ് അവാർഡ്.
അവാർഡ് വിതരണം ഏപ്രിലിൽ നടക്കുമെന്ന് കൗൺസിൽ പ്രസിഡന്‍റ് ഒ.സി. നവീൻചന്ദ് അറിയിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ കണ്ണൻ നായർക്കാണ് അവാർഡ്.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ വികസനോന്മുഖ മാധ്യമ അവാര്‍ഡിനും ഇടുക്കി പ്രസ് ക്ലബിന്‍റെ കെ.പി. ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിനും എം.ബി. സന്തോഷ് അര്‍ഹനായിരുന്നു.
തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീരാഗത്തില്‍ പരേതനായ കെ. മാധവന്‍പിള്ള - കെ. ബേബി ദമ്പതികളുടെ മകനാണ്. ഗവ. മെഡിക്കല്‍ കോളെജില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റായ എല്‍. പ്രലീമയാണ് ഭാര്യ.
ഗവ. ആയുര്‍വേദ കോളെജിലെ ഹൗസ് സര്‍ജന്‍ ഡോ. എസ്.പി. ഭരത്, തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിങ് കോളെജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി എസ്.പി. ഭഗത് എന്നിവരാണ് മക്കള്‍.