പ്രസവ ശസ്ത്രക്രിയയിൽ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ആലപ്പുഴയിൽ ഡോക്‌ടർക്കെതിരേ കേസ് 
Kerala

പ്രസവ ശസ്ത്രക്രിയയിൽ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ആലപ്പുഴയിൽ ഡോക്‌ടർക്കെതിരേ കേസ്

രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും വയറ്റിൽ നിന്നും നീക്കം ചെയ്തത്

Namitha Mohanan

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിത ഡോക്‌ടർക്കെതിരേ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിത ഡോക്‌ടർ ജയിൻ ജേക്കബിനെതിരെയാണ് കേസ്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.

ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളിൽ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറ്റിനുള്ളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും വയറ്റിൽ നിന്നും നീക്കം ചെയ്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം

മദ്യവിൽപ്പനയെ എതിർത്ത യുവാവിനെ തല്ലിക്കൊന്നു; ഗ്രാമമുഖ്യൻ ഉൾപ്പെടെ പ്രതികൾ

സെൻസസിൽ ആദ്യമായി ജാതി രേഖപ്പെടുത്തും; ചോദ്യാവലി പുറത്തിറക്കി

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

വന്ദേഭാരത് സ്ലീപർ ട്രെയിൻ കേരളത്തിലേക്ക്; ഉറപ്പു ലഭിച്ചതായി ബിജെപി